സാങ്കേതിക ചുമതലകള്‍ സാങ്കേതിക ചുമതലകള്‍

വൈദ്യുത പ്രതിഷ്ഠാപനത്തിനുള്ള അംഗീകാരം

  • എച്ച്.റ്റി/ഇ.എച്ച്.റ്റി ഉപഭോക്താക്കളുടെ എല്ലാ വൈദ്യുത പ്രതിഷ്ഠാപന ജോലികളും അതുപോലെ സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി (മെഷേഴ്സ് റിലേറ്റിംഗ് ടു സേഫ്റ്റി & ഇലക്ട്രിക് സപ്ലൈ) റെഗുലേഷൻസ്, 2023-ൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് പ്രതിഷ്ഠാപന ജോലികളും.
  • വൈദ്യുത രൂപരേഖകൾക്കും ബന്ധപ്പെട്ട മറ്റു ഡ്രായിംഗുകൾക്കും, സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും അംഗീകാരം നൽകുന്നതാണ്.

സുരക്ഷാ സർട്ടിഫിക്കറ്റിന്റെ വിതരണം 

  • അംഗീകാരം ലഭിച്ച രൂപരേഖ പ്രകാരം ഇലക്‌ട്രിക്കൽ കോൺട്രാക്ടർ ജോലി നിർവ്വഹിക്കുകയും ജോലിയുടെ പൂർത്തീകരണ റിപ്പോർട്ട് ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ/ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർക്ക് സമർപ്പിക്കുകയും ചെയ്യുക..
  • പ്രതിഷ്ഠാപനത്തിൻ്റെ പരിശോധന നടത്തുക.
  • സുരക്ഷാ സർട്ടിഫിക്കറ്റ്/ഊർജ്‌ജീകരണത്തിനുള്ള അനുമതി പത്രം നൽകുക.

വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ ആനുകാലിക പരിശോധന

  • വൈദ്യുതി വിതരണക്കാർ, ലൈസൻസികൾ കൂടാതെ എല്ലാ ഉപഭോക്താക്കളുടെയും (എക്സ്ട്രാ ഹൈടെൻഷൻ, ഹൈ ടെൻഷൻ) പ്രതിഷ്ഠാപനങ്ങളുടെ വാർഷിക പരിശോധന.
  •  ജനറേറ്ററുകൾ, നിയോൺ സൈനുകൾ, എക്സ്-റേ യൂണിറ്റുകൾ, സി.ടി സ്കാനറുകൾ, സോളാർ ഫോട്ടോ വോൾട്ടായിക് സിസ്റ്റങ്ങൾ, കേബിൾ ടി.വി, ബഹുനില കെട്ടിടങ്ങൾ എന്നിവയുടെ വാർഷിക പരിശോധന
  • എല്ലാ എം.വി പ്രതിഷ്ഠാപനങ്ങളുടെയും പരിശോധന (മൂന്ന് വർഷത്തിൽ ഒരിക്കൽ).
  • സിനിമാ തിയേറ്റർ പ്രതിഷ്ഠാപനങ്ങളുടെ ആനുകാലിക പരിശോധനയും സുരക്ഷാ സർട്ടിഫിക്കറ്റിൻ്റെ വിതരണ
  • ലിഫ്റ്റിൻ്റെയും എസ്കലേറ്ററുകളുടെയും കേബിൾ ടിവി-ടെയും പരിശോധന (മൂന്ന് വർഷത്തിൽ ഒരിക്കൽ)