പ്രധാനപ്പെട്ട സേവനങ്ങൾ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ സേവനങ്ങൾ

വൈദ്യുത പ്രതിഷ്ഠാപനത്തിനുള്ള അംഗീകാരം 

  • എച്ച്.റ്റി/ഇ.എച്ച്.റ്റി ഉപഭോക്താക്കളുടെ എല്ലാ വൈദ്യുത പ്രതിഷ്ഠാപന ജോലികളും അതുപോലെ സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി (മെഷേഴ്സ് റിലേറ്റിംഗ് ടു സേഫ്റ്റി & ഇലക്ട്രിക് സപ്പ്ലൈ) റെഗുലേഷൻസ്, 2023-ൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് പ്രതിഷ്ഠാപന ജോലികളും. 
  • വൈദ്യുത രൂപരേഖകൾക്കും ബന്ധപ്പെട്ട മറ്റു ഡ്രായിംഗുകൾക്കും, സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും അംഗീകാരം നൽകുന്നതാണ്. 

സുരക്ഷാ സർട്ടിഫിക്കറ്റിന്റെ വിതരണം 

  • അംഗീകാരം ലഭിച്ച രൂപരേഖ പ്രകാരം ഇലക്‌ട്രിക്കൽ കോൺട്രാക്ടർ ജോലി നിർവ്വഹിക്കുകയും ജോലിയുടെ പൂർത്തീകരണ റിപ്പോർട്ട് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ/ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് സമർപ്പിക്കുകയും ചെയ്യുക. 
  • പ്രതിഷ്ഠാപനത്തിന്റെ പരിശോധന നടത്തുക. 
  • സുരക്ഷാ സർട്ടിഫിക്കറ്റ്/ഊർജ്‌ജീകരണത്തിനുള്ള അനുമതി പത്രം നൽകുക. 


ലിഫ്റ്റിന്റെയും എസ്കലേറ്റേഴ്‌സിന്റെയും ലൈസൻസ് വിതരണം 

  • 2013-ലെ കേരള ലിഫ്റ്റ്‌സ് & എസ്‌കലേറ്റേഴ്‌സ് ആക്‌ട്-ലെ സെക്ഷൻ (3) പ്രകാരം ലിഫ്റ്റ്/എസ്‌കലേറ്ററിന്റെ ഉടമ ലിഫ്റ്റ്/എസ്‌കലേറ്റർ സ്ഥാപിക്കുന്നതിനുള്ള ലൈസൻസ് നേടിയിരിക്കണം. 
  • ലിഫ്റ്റും എസ്‌കലേറ്ററും പ്രവർത്തിപ്പിക്കുന്നതിന് കേരള ലിഫ്റ്റ്‌സ് & എസ്‌കലേറ്റേഴ്‌സ് ആക്‌ട്, 2013 സെക്ഷൻ (4) പ്രകാരമുള്ള ലൈസൻസ് നേടിയിരിക്കണം. 
  • ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അംഗീകാരം നൽകിയ ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും അംഗീകൃത നിർമ്മാതാവിന് മാത്രമേ ലിഫ്റ്റ്/എസ്കലേറ്റർ സ്ഥാപിക്കാൻ കഴിയൂ. 
  • കേരള ലിഫ്റ്റ്‌സ് & എസ്‌കലേറ്റേഴ്‌സ് ആക്‌ട്, 2013 സെക്ഷൻ (6) പ്രകാരം 3 വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കേണ്ടതാണ്. 

വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ ആനുകാലിക പരിശോധന 

  • വൈദ്യുതി വിതരണക്കാർ, ലൈസൻസികൾ കൂടാതെ എല്ലാ ഉപഭോക്താക്കളുടെയും (എക്സ്ട്രാ ഹൈടെൻഷൻ, ഹൈ ടെൻഷൻ) പ്രതിഷ്ഠാപനങ്ങളുടെ വാർഷിക പരിശോധന. 
  • ജനറേറ്ററുകൾ, നിയോൺ സൈനുകൾ, എക്സ്-റേ യൂണിറ്റുകൾ, സി.ടി സ്കാനറുകൾ, സോളാർ ഫോട്ടോ വോൾട്ടായിക് സിസ്റ്റങ്ങൾ, കേബിൾ ടി.വി, ബഹുനില കെട്ടിടങ്ങൾ എന്നിവയുടെ വാർഷിക പരിശോധന. 
  • എല്ലാ എം.വി പ്രതിഷ്ഠാപനങ്ങളുടെയും ആനുകാലിക പരിശോധന.
  • സിനിമാ തിയേറ്റർ പ്രതിഷ്ഠാപനങ്ങളുടെ ആനുകാലിക പരിശോധനയും സുരക്ഷാ സർട്ടിഫിക്കറ്റിന്റെ വിതരണവും. 

കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന് കീഴിലുള്ള ലൈസൻസും പെർമിറ്റും വിതരണം ചെയ്യൽ 

  • ഗ്രേഡ് എ, ഗ്രേഡ് ബി വിഭാഗങ്ങളിലായി ഇലക്‌ട്രിക്കൽ സൂപ്പർവൈസർമാരുടെ പെർമിറ്റും യോഗ്യതാ സർട്ടിഫിക്കറ്റും വിതരണം ചെയ്യുക. 
  • ഇലക്ട്രിക്കൽ വയർമാൻ/ ഇലക്‌ട്രിക്കൽ വർക്കറുടെയും പെർമിറ്റിന്റെ വിതരണം. 
  • ഗ്രേഡ് എ, ബി, സി വിഭാഗങ്ങളിലായി ഇലക്‌ട്രിക്കൽ കോൺട്രാക്ടർമാരുടെ ലൈസൻസിന്റെ വിതരണം. 
  • പെർമിറ്റും കോംപീറ്റൻസി സർട്ടിഫിക്കറ്റും നൽകുന്നതിനു വേണ്ടി ഇലക്ട്രിക്കൽ സൂപ്പർവൈസർമാർക്കും ഇലക്‌ട്രിക്കൽ വയർമാൻമാർക്കും വേണ്ടി പരീക്ഷകൾ നടത്തുക. 
  • മേൽപറഞ്ഞ ലൈസൻസുകളുടെയും പെർമിറ്റുകളുടെയും പുതുക്കൽ. 
  • വയർമാൻ കോഴ്സുകൾ നടത്തുന്നതിനുവേണ്ടി സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുക. 

സിനിമാ തിയേറ്ററിനുള്ള 'ഡി' സർട്ടിഫിക്കറ്റ് വിതരണം ചെയ്യൽ

  • പദ്ധതിയുടെയും മറ്റെല്ലാ അനുബന്ധ രേഖകളുടെയും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് പദ്ധതി അംഗീകാരം നൽകുന്നു. 
  • അംഗീകൃത പദ്ധതിയ്ക്ക് അനുസൃതമായി ഇലക്ട്രിക്കൽ കരാറുകാരൻ ജോലി നിർവഹിക്കുകയും പ്രതിഷ്ഠാപനത്തിന്റെ പൂർത്തീകരണ റിപ്പോർട്ട് അഡീഷണൽ ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ/ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർക്ക് സമർപ്പിക്കുകയും വേണം. 
  • പ്രതിഷ്ഠാപനത്തിന്റെ പരിശോധന നടത്തുന്നു. 
  • 'ഡി' സർട്ടിഫിക്കറ്റും ഊർജ്‌ജീകരണ അനുമതിയും നൽകുന്നു.

സിനിമാ ഓപ്പറേറ്റർമാരുടെ പരീക്ഷ ബോർഡിനു കീഴിൽ സിനിമാ ഓപ്പറേറ്റർമാരുടെ ലൈസൻസ് വിതരണം ചെയ്യൽ 

  • സിനിമാ ഓപ്പറേറ്റർമാർക്കുള്ള പരീക്ഷ നടത്തുകയും സിനിമാ ഓപ്പറേറ്റർ ലൈസൻസും കോംപിറ്റൻസി സർട്ടിഫിക്കറ്റും വിതരണം ചെയ്യുകയും അവ പുതുക്കുകയും ചെയ്യുക.