ഈ ബോര്‍ഡ് സിനിമാ ഓപ്പറേറ്റര്‍മാര്‍ക്കുളള പരീക്ഷ നടത്തുകയും കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നു.
ചെയർമാനും മെമ്പർ സെക്രട്ടറിയും ഉൾപ്പെടെ നാല് അംഗങ്ങൾ അടങ്ങുന്നതാണ് ബോർഡ്.
ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ: ചെയർമാൻ
അഡീഷണൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ: മെമ്പർ സെക്രട്ടറി
എഞ്ചിനീയറിംഗ് കോളേജ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി, തിരുവനന്തപുരം: അംഗം
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ പ്രതിനിധി- അംഗം
കോമ്പിറ്റന്‍സി സർട്ടിഫിക്കറ്റും സിനിമാ ഓപ്പറേറ്റർ ലൈസൻസും നൽകുന്നത്
18 വയസ്സ് പൂർത്തിയാക്കിയവർക്കും എസ്എസ്എൽസി പരീക്ഷ പാസായവർക്കും സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപ്രൻ്റീസായി പേര് രജിസ്റ്റർ ചെയ്യാം. ഒരു വർഷത്തെ അപ്രൻ്റീസ്ഷിപ്പ് പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് എഴുത്ത്/പ്രായോഗിക പരീക്ഷ എഴുതാം,
പ്രായോഗിക പരീക്ഷയിൽ വിജയിക്കുന്നവർക്ക് കോംപിറ്റൻസി സർട്ടിഫിക്കറ്റും സിനിമാ ഓപ്പറേറ്റർ ലൈസൻസും നൽകും.
സിനിമാ ഓപ്പറേറ്റർ ലൈസൻസിൻ്റെ കാലാവധി 3 വർഷമാണ്
കാലാവധി തീരുന്നതിന് മുമ്പ് ലൈസൻസ് പുതുക്കണം.
70 വയസ്സ് വരെ ലൈസൻസ് പുതുക്കാം. (60 വയസ്സ് വരെ പുതുക്കൽ കാലയളവ് 3 വർഷം വീതവും 60 മുതൽ 70 വയസ്സ് വരെ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിന്തുണയോടെ 2 വർഷം വീതവുമാണ് പുതുക്കൽ കാലയളവ്.
കാലാവധി അവസാനിക്കുന്ന തീയതി മുതൽ 10 വർഷത്തിന് മുമ്പ് സമർപ്പിച്ചാൽ ലൈസൻസ് റീവാലിഡേറ്റ് ചെയ്തു നൽകും.